Skip to main content

Kanthapuram usthad 17 march 2017


അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം writes

സമയം രാത്രി 2:30    കാസർകോട് നിന്നും കോഴിക്കോടേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്ന പ്രിയപ്പെട്ട  ശൈഖുന..
ദീർഘായുസ്സും ആഫിയത്തും നൽകി ഒരുപാട് കാലം ആ തണൽ ഞങ്ങൾക്ക് നീ നില നിർത്തിത്തരണം നാഥാ...ആമീൻ
  ബായാർ സ്വലാത്തടക്കമുള്ള പത്തിലേറെ പ്രോഗ്രാമുകൾ മുൻകൂട്ടി നിശ്ചയിച്ച് വെള്ളിയും ശനിയും കാസർകോട് ജില്ലയിൽ ചിലവഴിക്കാനായിരുന്നു ശൈഖുനയുടെ മുൻകൂട്ടിയുള്ള  തീരുമാനം.
"പക്ഷെ ഷെഡ്യൂളുകളെല്ലാം മാറി മറിഞ്ഞിട്ടുണ്ട് എന്ന് ഞാനറിയുന്നത് ട്രെയിനിൽ നിന്ന് ശൈഖുന വിവരിക്കുമ്പോഴാണ്."
ബായാർ സ്വലാത്ത് കഴിഞ് രാത്രിയുടെ ട്രെയിനിൽ   തന്നെ മർകസിലേക്ക് തിരിക്കണമെന്ന് പറഞപ്പോൾ ഞാൻ കാരണം തിരക്കി.
ഒരു പ്രധാനപ്പെട്ട അദിതി വരുന്നുണ്ട്.അപ്പോൾ ശനിയാഴ്ചത്തെ പരിപാടികൾ?
അത് ഞായറാഴ്ചയിലേക്ക് മാറ്റി.അപ്പോൾ വീണ്ടും വരണ്ടെ ?. 
ഒരു പൂഞ്ചിരിയിൽ മറുപടി ഒതുക്കിയപ്പോൾ എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ  ഉസ്താദ് കാണാതിരിക്കാൻ ഞാൻ പ്രയാസപ്പെട്ടു...വിളിക്കപ്പെട്ടത്  ഒരു സ്വലാത്ത് മജ്ലിസിന്.
വിളിച്ചത് ഒരു സയ്യിദും.എങ്ങിനെ ഒഴിവാക്കും.
സാദാത്തുക്കളോടുള്ള സ്നേഹം വിശദീകരിച്ചു കൊണ്ട് ദീർഘമായ സംസാരം
ഇടയിൽ താജുൽ ഉലമയും അവേലത്ത് തങ്ങളും പല തവണ കടന്ന് വന്നു.
വൈകുന്നേരം 5:30ന് കോഴിക്കോട്ട് നിന്നും പുറപ്പെട്ട ട്രെയിൻ കാസർകോട് എത്തുമ്പോൾ രാത്രി 9 മണി. നേരെ ബായാർ സ്വലാത്തിലേക്ക്. മണിക്കൂർ നീണ്ട  പ്രഭാഷണം സ്വലാത്ത് ദുആ എല്ലാം കഴിഞ്ഞ് രാത്രി രണ്ടര മണിക്ക് കൊഴിക്കോടേക്ക്.
രാവിലെ  ആറു മണിക്ക് മർക്കസിൽ ബുഖാരി സബ്ഖ്.അതു കഴിഞ്ഞ് തന്നെ കാണാൻ വന്ന അതിഥികൾക്കായി നീണ്ട സമയം.വൈകുന്നേരം നേരെ രാഷ്‌ട്രീയ സംഘർഷത്താൽ കലുഷിതമായ താനൂരിന്റെ മണ്ണിൽ. രാത്രി 12 മണിക്ക് വീണ്ടും കാസർകോടേക്ക്...
മുതഅല്ലിമീങ്ങളും ഹാഫിളുകളും യതീമുകളും അഗതികളുമായ ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് വേണ്ടി ഒഴിഞ്ഞു   വെച്ച മഹാജീവിതം. നീ തുണ നാഥാ... ആമീൻ

Comments

Popular posts from this blog

SSF മടവൂർമുക്ക് യൂണിറ്റ് സാഹിത്യോത്സവ് മത്സരഫലങ്ങൾ...

photos of Sahithyolsav
Photos collage of SBS students |'Sunni Bala Sangam'