"സമസ്ത" ഉണ്ടാക്കിയതിന്ന് ശേഷം ഇത് പോലോത്ത പണ്ഡിത സമ്മേളനം നടന്നിട്ടില്ല..ആധികാരികമായി പറഞ്ഞാൽ ഇസ്ലാമിക ലോകത്ത് തന്നെ ആദ്യമായിട്ടാണ്. ഇസ്ലാമും ആധുനിക ശാസ്ത്രവും തമ്മിലെ കെട്ടഴിച്ചുള്ള ചർച്ച. സമകാലിക ലോകത്ത് ഇസ്ലാമുമായി ബന്ധപ്പെടുത്തിയിള്ള നിരവധി വിഷയങ്ങലുള്ള പഠനാർഹമായ കാഴ്ച്ചപ്പാടും ഇസ്ലാമിന്റെ വീക്ഷണവും...നവീന വാദികൾ കൊത്തി വലിക്കുന്ന എല്ലാ വിഷയങ്ങൾക്കും സമഗ്രമായ തെളിവുകൾ ..അങ്ങനെ തികച്ചും അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ പണ്ഡിത സമ്മേളനം മറു കക്ഷികൾക്കെല്ലാം വല്ലാത്ത ചൊറിച്ചിലാ ഉണ്ടാക്കിയത്....ഇതിന്റെ ഓരോ സെഷനിലും നടന്ന വീഡിയോ ഓഡിയോ നിങ്ങൾക്കിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിക്കും...അതിലൊന്നും ചേളാരീ മുക്കൂട്ട് മുന്നണി പറയുന്ന യാതൊന്നും ഇല്ല താനും...പിന്നെ സമാപന ദിവസം എന്റെ ദൃസാക്ഷി വിവരണത്തിൽ പറയാണെങ്കിൽ ചേളാരികൾ രണ്ട് വർഷം മുമ്പ് കാസർഗോട്ട് വെച്ച് നടത്തിയ വാദി ത്വൈബയുടെ മൂന്നിരട്ടിയോളം വരുന്ന പ്രൗഡമായ പന്തൽ . അതിന്റെ ഇരു വശങ്ങളിലും ഏക്കർ കണക്കിന്ന് വിസ്തൃതിയിലുള്ള പാടത്ത് സൂചി കുത്താൻ പോലും സ്ഥലമില്ലാതെ തിങ്ങി നിറഞ്ഞ സദസ്സ് എല്ലാം കൊണ്ടും ശുഭ്രക്കടൽ തീർത്ത് പ്രവർത്തകരുടെ ഇരമ്പൽ...റോഡിനു ഇരു വശത്തുമായി അതിലേറെ ഒഴുകുന്ന മനുഷ്യ സാഗരം..അതിശയം...അത്ഭുതപ്പെടാതിരിക്കാൻ വകയില്ലല്ലോ..വെറും രണ്ട് മാസത്തെ ചെറിയ പ്രചരണം മാത്രം. അസൂയയും കള്ളപ്രചരണവും ശത്രുക്കൾ നിർബോധം ഇവിടെയും തുടർന്നു.... എന്തിനേറെ വർഷങ്ങളുടെ പ്രാചാരണം കൊണ്ട് കോടികൾ മുടക്കി നടത്തിയ സമർഖന്തും, വാദീ ത്വൈബയും മാധ്യമ ലോകത്ത് ചീറ്റിപ്പോയതും പത്രക്കാരുടെ വിലയിരുത്തലും കൊണ്ട് സ്വയം പരിഹാസ്യരായവർ കെട്ട് കഥകൾ എങ്ങനെ മെനയാതിരിക്കും. ഈ പ്രസ്ഥാനം സമൂഹത്തെ ഉദ്ധരിക്കുകയാണ്...സാധാരണക്കാരന്നും പണ്ഡിതർക്കും വേണ്ട പോലെ ഗുണം ചെയ്യുന്നു....ചെളിവാരിയെറിയാൻ ഈ പ്രസ്ഥാനം ചേളാരി മുക്കൂട്ട് കമ്പനിയല്ല....ഞങ്ങളും ഇവിടത്തെ ബുദ്ധി ജീവികൾ തൊട്ട് സാമൂഹ്യ സാംസ്ക്കാരിക നായകർ വരെ ചേളാരീ സമ്മേളനങ്ങളെ വിലയിരുത്തീറ്റുണ്ട്. അത് നിങ്ങളുടെ പല സമ്മേളനങ്ങളേയും ജനദൗർലഭ്യം കൊണ്ട് നാണിപ്പിച്ചിട്ടുണ്ട്....അത് പോലെ ഈ ഉലമാ സമ്മേളനത്തെ അത് പോലെ വിലയിരുത്തി ഊത്ക്കെടുത്താമെന്നുള്ളത് വ്യാമോഹം മാത്രം...നിങ്ങളുടെ ആവനാഴിയിലെ ഓരോ അമ്പെയ്ത്തും ഫലിച്ചിട്ടില്ല. അതിന്റെ മുനവൊടിഞ്ഞ ചരിത്രമാ ഉള്ളത്...സമാപന സമ്മേളനത്തിൽ പേരോട് ഉസ്താദ് യഥാർത്ഥ സമസ്തയെ വരച്ച് കാണിച്ചിട്ടുണ്ട്.. അത് കൊള്ളേണ്ടിടത്ത് പതിച്ചിട്ടുണ്ട്. അത് തന്നെ തെറിപറഞ്ഞും വ്യക്തി ഹത്യ നടത്തിയും അല്ല.പണ്ഡിതോചിതമായ ശൈലിയിൽ ......ഇനി ആ മിനുട്സ് ബുക്കിലെ തിരിമറിയും വെള്ളം ചേർക്കലും അറിഞ്ഞതിൽ നിങ്ങൾക്കുണ്ടായ മനം പിരട്ടലാണ് നിങ്ങളുടെ ആരോപണങ്ങൾക്ക് പിന്നിൽ...ഇതിനകം തന്നെ വരാത്തവർ പോലും ഇപ്പോൾ മൂന്ന് ദിവസത്തെ ആ പരിപാടികൾ കോടിക്കണക്കിനാളുകൾ സമയം കണ്ടെത്തി ഇരുന്ന് കേൾക്കുകയാണ്...എത്ര പേർ കാണുന്നുവെന്ന് "വ്യൂ" പരിശോധിച്ചാൽ അറിയാം..ഇതും നിങ്ങളുണ്ടാക്കിത്തന്ന നേട്ടം....കാലം കാതോർക്കുകയാണ്. സുൽത്താനുൽ ഉലമ ചെല്ലുന്നിടത്തെല്ലാം ഒരു പ്രധാന മന്ത്രിക്കോ മറ്റു സെലിബ്രിറ്റികൾക്കോ കിട്ടാത്ത സ്വീകാര്യതയും ആദരവുമാണ്...അവിടുത്തെ ഒന്ന് കാണാൻ ഒന്ന് കൈ പിടിച്ച് ചുംബിക്കാൻ.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉസ്താദവർകൾ കാസർഗോട്ടെ നെല്ലിക്കുന്ന് ഉറൂസിലും, എരുമാട് സൂഫി ശെഹീദ് ഉറൂസിലും വന്നപ്പോഴുള്ള അനുഭവങ്ങൾ ...അത് അല്ലാഹു കൊടുത്ത പവറാണ്....ആക്ഷേപങ്ങളും പരിഹാസങ്ങളും അദ്ദേഹത്തെ ഉയർത്തിക്കൊണ്ട് പോയി....തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ കാലഘട്ടത്തിന്റെ മുജദ്ദിദ്....56 രാജ്യങ്ങളിൽ അദ്ദേഹം ഗവൺമെന്റിന്റെ പ്രത്വേക അധിതിയാണ്. അത് പറഞ്ഞാൽ തീരില്ല....എല്ലാം പറഞ്ഞാൽ നിങ്ങൾക്ക് സ്വബോധം നഷ്ടപ്പെട്ടേക്കാം. ...തീയിൽ കുരുത്ത ഈ പ്രസ്ഥാനം ഒരിക്കലും തളരില്ല....പേരോട് ഉസ്താദ് പറഞ്ഞതിന്ന് പണ്ഡിതോചിതമായി ചേളാരി സമസ്ത ഔദ്യോഗികമായി മറുപടി പറയുക...അല്ലെങ്കിൽ നിങ്ങൾക്ക് തെറിപ്പാട്ടും കവലച്ചട്ടമ്പിയായി ഊര് ചുറ്റൽ തുടരാം...എന്നിട്ട് നിങ്ങളിൽ നിന്ന് അത് കേട്ട് ആളുകൾ ഈ സത്യപ്രസ്ഥാനത്തിലേക്ക് ഒഴുകണം ..ആർത്തിരമ്പുന്ന മനുഷ്യ സാഗരങ്ങൾ കാണിച്ച് ഇനിയും നിങ്ങളെ ഞെട്ടിക്കും....ഞെട്ടിയുണരുമ്പോൾ പിച്ചും പേയും സ്വഭാവികം...പരോക്ഷമായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന അംഗീകാരമാണത്..
ഞങ്ങളുടെ എല്ലാ ഉസ്താദ് മാർക്കും അള്ളാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ.
Comments
Post a Comment