അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം writes സമയം രാത്രി 2:30 കാസർകോട് നിന്നും കോഴിക്കോടേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്ന പ്രിയപ്പെട്ട ശൈഖുന.. ദീർഘായുസ്സും ആഫിയത്തും നൽകി ഒരുപാട് കാലം ആ തണൽ ഞങ്ങൾക്ക് നീ നില നിർത്തിത്തരണം നാഥാ...ആമീൻ ബായാർ സ്വലാത്തടക്കമുള്ള പത്തിലേറെ പ്രോഗ്രാമുകൾ മുൻകൂട്ടി നിശ്ചയിച്ച് വെള്ളിയും ശനിയും കാസർകോട് ജില്ലയിൽ ചിലവഴിക്കാനായിരുന്നു ശൈഖുനയുടെ മുൻകൂട്ടിയുള്ള തീരുമാനം. "പക്ഷെ ഷെഡ്യൂളുകളെല്ലാം മാറി മറിഞ്ഞിട്ടുണ്ട് എന്ന് ഞാനറിയുന്നത് ട്രെയിനിൽ നിന്ന് ശൈഖുന വിവരിക്കുമ്പോഴാണ്." ബായാർ സ്വലാത്ത് കഴിഞ് രാത്രിയുടെ ട്രെയിനിൽ തന്നെ മർകസിലേക്ക് തിരിക്കണമെന്ന് പറഞപ്പോൾ ഞാൻ കാരണം തിരക്കി. ഒരു പ്രധാനപ്പെട്ട അദിതി വരുന്നുണ്ട്.അപ്പോൾ ശനിയാഴ്ചത്തെ പരിപാടികൾ? അത് ഞായറാഴ്ചയിലേക്ക് മാറ്റി.അപ്പോൾ വീണ്ടും വരണ്ടെ ?. ഒരു പൂഞ്ചിരിയിൽ മറുപടി ഒതുക്കിയപ്പോൾ എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ ഉസ്താദ് കാണാതിരിക്കാൻ ഞാൻ പ്രയാസപ്പെട്ടു...വിളിക്കപ്പെട്ടത് ഒരു സ്വലാത്ത് മജ്ലിസിന്. വിളിച്ചത് ഒരു സയ്യിദും.എങ്ങിനെ ഒഴിവാക...